Sunday, July 25, 2010

ബലി

അല്ലയോ ബലിമഹാരാജന്‍,

ബ്രാഹ്മണവേഷത്തില്‍ ഇപ്പോള്‍ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ ഞാന്‍ യഥാര്‍ത്ഥത്തില്‍ മഹീകോ മൊണ്‍സാന്റോ എന്നുപേരായ ഒരു കര്‍ഷകനാണ്. ബ്രാഹ്മണാര്‍ത്ഥന നിഷേധിക്കുകയില്ല എന്ന അങ്ങയുടെ പ്രശസ്തി കേട്ടാണ് ഞാന്‍ ഈ വേഷത്തില്‍ എത്തിയിരിക്കുന്നത്. ദാനധര്‍മ്മത്തില്‍ അങ്ങയുടെ ഖ്യാതി വേള്‍ഡ് വൈഡ് വെബ്ബിലെ ഏതു സെര്‍ച്ച് എന്‍ജിനിലും ഒന്നാമതാണ്. അസുരചക്രവര്‍ത്തിയായിട്ടും അങ്ങയുടെ നാട് ദൈവത്തിന്റെ സ്വന്തം നാടായി അറിയപ്പെടുന്നു.

വിശേഷപ്പെട്ട ഒരു വിത്തുമായാണ് ഞാനിവിടെ വന്നിട്ടുള്ളത്. ഭാവന, സ്വപ്നം, പ്രതിഷേധം, വിപ്ലവം തുടങ്ങിയ കീടങ്ങള്‍ക്കെതിരെ അസാധാരണ പ്രതിരോധശേഷിയുള്ള ഒരിനം മനുഷ്യവിത്താണ് ഇത്. ഏതു പ്രതികൂലകാലാവസ്ഥയിലും മുളയ്ക്കും. വെള്ളമോ വെളിച്ചമോ വളമോ ഇല്ലാതെ വളരും. കാലാവസ്ഥാവ്യതിയാനത്തെ അതിജീവിക്കും. ഭൂമുഖത്തെങ്ങും പടരും. മാനുഷരെല്ലാരുമൊന്നുപോലെ എന്ന അങ്ങയുടെ സ്വപ്നം സാക്ഷാത്കരിക്കും.

ജരാനരകള്‍ ബാധിക്കാത്ത, അനുസരണയും അച്ചടക്കവുമുള്ള, എന്നും ഒരേ പാര്‍ട്ടിക്കു വോട്ടുചെയ്യുന്ന ഈ ഇനത്തിലെ പുരുഷജനുസ്സുകള്‍ക്ക് സദാ ഉദ്ധരിച്ചുനില്‍ക്കുന്ന ലിംഗങ്ങളുണ്ടാകുമെങ്കിലും പ്രത്യുത്പാദനശേഷിയുണ്ടാകില്ല. പെണ്‍ജനുസ്സുകള്‍ അണ്ഡരഹിതരുമാവും. ആവശ്യാനുസരണം ലാബറട്ടറികളില്‍ ഉത്പാദിപ്പിക്കുന്ന ഈ മനുഷ്യവിത്തുകള്‍ കര്‍ഷകര്‍ക്ക് യഥേഷ്ടം ലഭ്യമാക്കാനുള്ള സംവിധാനവുമുണ്ടാവും.

കൃഷിഭൂമി കര്‍ഷകന് എന്നാണല്ലോ അങ്ങയുടെ ആദര്‍ശം. ഈ വിത്തുപാകാന്‍ തരൂ എനിക്ക് മൂന്നടി മണ്ണ്.
ഒന്ന്
രണ്ട്
മൂന്ന്.

12 comments:

  1. തൃക്കാക്കരയില്‍ നിന്ന് മഹാബലിക്കു പതാളതിലേക്ക് പോകാന്‍ പ്രൈവറ്റ് ബസ് ഉണ്ട് രാമചന്ദ്രാ....കണ്ടക്റ്റര്‍ മൂന്നു ബെല്‍ അടിച്ചാല്‍ വണ്ടിവിടും.(പാതാളം എന്നൊരു സ്ഥലം കളമശേരിക്കടുത്തുണ്ട്).കവിത നന്നായി.

    ReplyDelete
  2. ഈശ്വരാ ഈ വാമനാവതാരം കൊണ്ടേ പോകൂന്നാ തോന്നുന്നേ!

    ReplyDelete
  3. ഷാര്‍പ്പ് ആയിട്ടുണ്ട് മാഷെ.

    ReplyDelete
  4. Why don't you put one of that seeds in your mother's, wife's or daughter's womb. You get the best result for that paid up mission. A lot of money you must have received for creating this kind of excellent work. Politics is an easy field to acquire more wealth. You have done justice to the amount receiveed.

    ReplyDelete
  5. dear ppr,
    as dosa with pepsi, the advertisements once we have seen in restauarants in kerala, monsanto appears disguised as a brahmin to exploit the generosity of our rich culture and tradition.
    feel and smell difference in reading,
    gratitude,
    m. faizal
    www.amalakhil.blogspot.com
    now novel in deshabhimani weekly,'paavamoosa'

    ReplyDelete
  6. Gangadharan mangalasserySep 25, 2010 10:12 AM

    i hope that Mahabali will not grant you land to sow the seed.

    ReplyDelete
  7. varthamanavum Bhaviyum Ithilundu.Manushyarude Yathra evidekkaanu?Bhavanakku ini ee mannil edamillallo alle?
    -haris palangad

    ReplyDelete