"അച്ചൂ.. എണീക്ക്. ദാ നമ്മളു വീടെത്തി!”
കാറിന്റെ പിന്‍സീറ്റില്‍ മുത്തശ്ശിയുടെ മടിയില്‍ തലവെച്ചുറങ്ങിപ്പോയ അച്ചുവിനെ അമ്മ കുലുക്കിയുണര്‍ത്തി. അവന്‍ പെട്ടെന്നെഴുന്നേറ്റ് കണ്ണുതിരുമ്മി നോക്കി. നേരം നല്ലപോലെ വെളുത്തിരിക്കുന്നു. മരച്ചില്ലകളില്‍നിന്ന് പേരറിയാത്ത ഏതെല്ലാമോ കിളികളുടെ ശബ്ദം ഉയരുന്നുണ്ട്. ഒരു വാഴക്കൈയ്യില്‍ കാക്കയിരുന്നു കുറുകുന്നു. എത്രനാളായി അച്ചു ഒരു കാക്കയെ കണ്ടിട്ട്!
അവന്‍ ചാടിയിറങ്ങി. തറവാട്ടുവീടിന്റെ മുറ്റത്താണവന്‍. കണ്ണുകാണാത്ത മുത്തശ്ശിയുടെ കൈ പിടിച്ച് അവന്‍ ആ മണ്ണില്‍ അഭിമാനത്തോടെ ചവുട്ടിനടന്നു. ഇപ്പോള്‍ അവന് ചെരിപ്പും വേണമെന്നില്ല. അച്ഛന്‍ പൂട്ടിക്കിടന്ന വീടിന്റെ വാതില്‍ തുറക്കുകയാണ്. മുത്തശ്ശി ഉത്സാഹത്തോടെ ഓരോ കാര്യങ്ങള്‍ അമ്മയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. എന്തൊരു സന്തോഷമാണ് എല്ലാവര്‍ക്കും!
ഓണം നാട്ടില്‍ മതിയെന്ന് അച്ചു നിര്‍ബ്ബന്ധിച്ചപ്പോള്‍ ആരും അതിനെ എതിര്‍ത്തില്ല. തിരിച്ചുകിട്ടില്ലെന്നു കരുതിയ കുട്ടിയാണ്. എത്ര തീ തിന്നു! ആര്‍ക്കും ഒരു തുമ്പും കിട്ടാത്ത രഹസ്യമാണ് അത്. പോലീസിനുപോലും നാണക്കേടായി. ഒടുക്കം അച്ചു പോയതുപോലെ ഒറ്റയ്ക്കു തിരിച്ചെത്തി. സ്കൂളില്‍നിന്നു വരാറുള്ളപോലെ ലിഫ്റ്റിറങ്ങി വാതില്‍ക്കല്‍ കാളിങ് ബെല്ലമര്‍ത്തി. അച്ചുവിനെക്കണ്ട് അമ്മ ഓടിയെത്തി കെട്ടിപ്പിടിച്ചു. അത്ഭുതവും ആശ്വാസവുംകൊണ്ട് അവര്‍ക്കു ശ്വാസം മുട്ടി. പിന്നെ കൂട്ടക്കരച്ചിലായി. സന്തോഷക്കരച്ചില്‍.
എവിടെയായിരുന്നു നീ? എല്ലാവരും അവനോട് അതുതന്നെ ചോദിച്ചു. അച്ചു ഒന്നും മിണ്ടിയില്ല. ഈ അവസ്ഥയില്‍ കുഞ്ഞിനെ ചോദ്യം ചെയ്യുന്നതു ശരിയല്ലെന്ന് പോലീസ് കമ്മീഷണര്‍ അച്ഛനോട് ഫോണില്‍ ഉപദേശിച്ചു. കുഞ്ഞുമനസ്സല്ലേ? ചിക്കിച്ചികഞ്ഞു വേദനിപ്പിക്കരുത്. കറച്ചുദിവസം കഴിഞ്ഞ് നമുക്ക് അന്വേഷിക്കാം. ഇപ്പോള്‍ അവനോട് സന്തോഷമുണ്ടാക്കുന്ന കാര്യങ്ങളേ സംസാരിക്കാവൂ. അച്ഛനും അമ്മയും അതു ശരിവെച്ചു. ഊണുകഴിക്കാനിരുന്നപ്പോള്‍ അച്ചു ചോദിച്ചു. "നാളെ നമുക്കു മുത്തശ്ശിയേയുംകൂട്ടി നാട്ടിലേക്കു പോയാലോ അച്ഛാ?” അവര്‍ക്ക് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അവന്റെ സന്തോഷമാണ് കാര്യം. അച്ഛന്‍ ഒറ്റവീര്‍പ്പില്‍ സമ്മതിച്ചു. അമ്മയും ഹാപ്പിയായിരുന്നു. ഓണമായിട്ട് നല്ലൊരു ഔട്ടിങ്. മുത്തശ്ശി അപ്പോള്‍ തുടങ്ങി അമ്മയോട് ഓരോ ഒരുക്കങ്ങളെപ്പറ്റി.
എന്നാല്‍ രാത്രി കിടക്കുമ്പോള്‍ അച്ചു മുത്തശ്ശിയുടെ കാതില്‍ ആ രഹസ്യം പറഞ്ഞു. മുത്തശ്ശീ.. "ഞാന്‍ മാവേലീനെ കണ്ടു!”
മുത്തശ്ശിയുടെ കാഴ്ചയില്ലാത്ത കണ്ണ് ഇരുട്ടില്‍ വെട്ടിത്തിളങ്ങി. അവര്‍ അവനെ കെട്ടിപ്പിടിച്ചു. അത്ഭുതത്തോടെ ഇത്തിരിയുറക്കെത്തന്നെ അവര്‍ വിളിച്ചു.
"എന്റെ കുട്ടാ!”
തിരുവോണം. അന്നു സൂര്യനുദിക്കുംമുമ്പേ അച്ചുവും കുടുംബവും എഴുന്നേറ്റു. കുളിച്ചു തയ്യാറായി എല്ലാവരും കാറില്‍ കയറി. ഇതാ, എത്രവേഗമാണ് ഇവിടെ എത്തിയത്! അവന്‍ കോലായിലിരുന്ന് മുറ്റത്തേക്കു നോക്കി. ആള്‍പാര്‍പ്പില്ലാത്തതിനാല്‍ പുല്ലും പൊന്തയും വളര്‍ന്ന് കാടുപിടിച്ചിരിക്കുന്നു. ഒന്നു ചെത്തിക്കോരണം. എന്നിട്ട് മുറ്റത്ത് ഒരു പൂക്കളമുണ്ടാക്കണം. അവന്‍ തൊടിയിലേക്കിറങ്ങി. എവിടെ മുക്കുറ്റി? എവിടെ തുമ്പ? എവിടെ ചെമ്പരത്തി? കാടുപിടിച്ച തൊടിയില്‍ അച്ചു തിരഞ്ഞുനടന്നു. അവന്റെ ദേഹത്ത് അങ്ങിങ്ങ് മുള്ളുകൊണ്ട് പോറലുണ്ടായി. പക്ഷെ അവനൊട്ടും വേദന തോന്നിയില്ല. അവനെ വേദനിപ്പിച്ചത് മറ്റൊന്നാണ്. പൂക്കളെ കാണുന്നില്ല. എവിടെപ്പോയീ പൂക്കളെല്ലാം? തന്നപ്പോലെ മാവേലിയെ കാണാന്‍ പാതാളത്തില്‍ പോയതായിരിക്കുമോ? എങ്കില്‍ എത്ര നന്നായി! തന്നെപ്പോലെ അവരും തിരിച്ചുവരാതിരിക്കില്ല.
അച്ചു മുത്തശ്ശിയുടെ അടുത്തേക്കോടി.
.................................. അവസാനിച്ചു.
വലുതാവാന്‍ കൊതിക്കുന്ന കുട്ടികള്‍ക്കും ചെറുതാവാന്‍ കൊതിക്കുന്ന മുതിര്‍ന്നവര്‍ക്കും വായിച്ചുരസിക്കാനായി ഒരു ഓണക്കഥ.(രസിക്കുമോ ആവോ?) ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 'തളിര്'മാസികയില്‍ (2010 ഓഗസ്റ്റ് ലക്കം ഓണപ്പതിപ്പ്) പ്രസിദ്ധീകരിച്ചതാണ് ഇത്.
ReplyDeleteഅഭിപ്രായം എഴുതുമല്ലോ?
പി.പി.രാമചന്ദ്രന്‍
ishtaayi..katha
ReplyDeleteനല്ല ഒഴുക്കോടെ വായിച്ചു പോകാം, ലളിതവും സുഖകരവുമായ ഭാഷ. കുട്ടികൾക്കെന്നല്ല ആർക്കും രസിക്കും (നമ്മുടെ ഒത്തിരി കുട്ടികൾക്ക് പക്ഷേ, ഭാഷയറിയില്ലല്ലോ!, ‘അത്തപ്പൂക്കളമിട്ടൂ ഞാനിനി അഛനുമെത്തണമോണം കൂടാൻ‘ എന്നൊക്കെ അവരെങ്ങനെ എഴുതും?). പുതിയ കാലത്തിന്റെ അടയാളങ്ങളും, പഴയ കാലത്തനിമയും താരതമ്യം ചെയ്ത് നഷ്ടപ്പെട്ടതെന്തെന്ന് താങ്കളുടെ കഥ ശക്തമായി ഓർമപ്പെടുത്തുന്നു. പയ്യും കിടാവും തൊഴുത്തിൽ, നെല്ലു പത്തായപ്പുരയിൽ, ആലും കാവും വേലയും വിളക്കും-അത്തരമൊരിടത്തേ ഉണ്ണി വാഴൂ എന്ന താങ്കളുടെ ബോധ്യമാണ് ഈ കഥയിലും ഞാൻ കണ്ടത്.
ReplyDeleteപതിതരുടെ അളത്തിൽ (ഗംഭീരായി) ബലി ഉണ്ടായിരിക്കാം, വരില്ല പക്ഷേ, ടൂറിസ്റ്റ് കെട്ടിക്കാഴ്ച്ചകൾ കാണാൻ. അതേ, മണ്ണു നഷടപ്പെട്ടവരുടെ ഇടയിൽ മഹാബലി, പാതാളദേവനായി വാഴുന്നുണ്ടായിരിക്കാം- ബലിയെ തുരത്തി വഞ്ചനയേയും കാമനയേയും കുടിയിരുത്തി, നാം മഹാകവിയെ തിരുത്തി.
നല്ല ഒഴുക്കുണ്ട് കഥയ്ക്ക്..ഒറ്റയിരിപ്പിനു വായിക്കാം..ഒരു telefilm ആക്കി മാറ്റാനുള്ള സാധ്യതയും ഉണ്ട്..ഒരു തിരക്കഥ പോലെ ചിത്രങ്ങള്‍ തെളിയുന്നുണ്ട്..പക്ഷെ തറവാടുപേക്ഷിച്ച് പോരേണ്ടി വന്ന മുത്തശി, computer പൂക്കളം, ഫ്ലാറ്റിലെ ഓണം എന്നിവ പറഞ്ഞു പറഞ്ഞു പഴയതായില്ലേ എന്നൊരു സംശയം..കഥ വ്യത്യസ്തവും കാലികവുമാകുന്നത് മൂന്നടി മണ്ണിനു വേണ്ടി നട്ടം തിരിയുന്നവരെ അവതരിപ്പിച്ചിരിക്കുന്നു എന്നത് കൊണ്ടാണ്..കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു കഥയില്‍ അവരെ ചിന്തിപ്പിക്കുന്ന രീതിയില്‍ സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്നു എന്നത് കൊണ്ട്..മഹാബലിയുടെ കഥ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു..
ReplyDeleteമാഷെ, കഥ ഇഷ്ടപ്പെട്ടു. നല്ല ആശയം.
ReplyDelete"..പതിതരുടെ അളമാണു മോനേ പാതാളം."
vegam vayikkavunnathu.puthiya kalathintethu.
ReplyDelete