തലകൈകാലുകള്‍
നൂലില്‍ തൂങ്ങിയാടും കുടുംബം
അച്ഛനമ്മകുഞ്ഞുങ്ങള്‍
അതിഥികള്‍.
വരുവരു നാളെത്രയായ് കണ്ടിട്ടെ-
ന്നുപചാരമൊഴി.
നൂല്‍ വലിഞ്ഞു, കൈ കൂപ്പി.
ചുണ്ടറ്റങ്ങളുയര്‍ന്നു, ചിരി കാട്ടി.
മോളിപ്പോഴേതു ക്ലാസില്‍?
ഫസ്റ്റുണ്ടു ഭരതനാട്യത്തിനെ-
ന്നഭിമാനനൂലുയര്‍ന്നു.
കുഞ്ഞിക്കാല്‍ താളം ചവുട്ടി
അച്ഛന്‍ തലയാട്ടി.
കത്തിപ്പോയൊരു വീടിന്‍
കരിഞ്ഞ ചുമരായ്
പിന്തിരശ്ശീല.
vaayichu....
ReplyDeletenannaayittundu.
ReplyDeleteoru gruhaathurathwam !