ആശുപത്രി; ജനല്‍പ്പാളി തുറക്കവേ
ആശ്വാസവാക്കുമായ് ബന്ധുവെപ്പോലയല്‍-
ത്തോട്ടത്തിലെ മുതുമുത്തിയാം മാവൊന്നു
നീട്ടുന്നു പൂച്ചെണ്ടു നീണ്ട തന്‍ ശാഖയാല്‍
കാലമകാലം, ഇതു കന്നി, യെങ്കിലും
മാവെന്തിതിങ്ങനെ പൂത്തുപോയ്? ആയതും
ഈയൊരേ ചില്ലയില്‍ മാത്രമായ്, ആദ്യമായ്
കാരണമില്ലാത്ത കാര്യമായ്, ചോദ്യമായ്?
നാളുതെറ്റിപ്പോയ കാര്യമൊളിക്കുവാ-
നാകാത്ത കന്യയെപ്പോല്‍ തലതാഴ്‌ത്തിയും
ആയിരം ചോദ്യങ്ങളേറ്റു മുറിപ്പെട്ട
മാനസം തന്നുടല്‍തന്നിലേ പൂഴ്‌ത്തിയും
ആകെപ്പിഴച്ചു പരിഹാസ്യമായൊരു
കാലമിക്കൊമ്പത്തൊടുങ്ങുവാനെത്തിയോ
പാവം! പിഴച്ചതീ മാവിനോ മണ്ണിനോ
ബോധം കെടുത്തിയോരെന്റെ മനസ്സിനോ?
നാളും തിഥികളും നോക്കാനറിയാത്ത
മാവുകള്‍ക്കുണ്ടോ കലണ്ടര്‍? അതിനോടു
വേരു,മിലകളും വേവലും ചൊല്ലുന്നു
നേരമായ് പൂക്കുവാന്‍, കായ്‌ക്കാന്‍, പഴുക്കുവാന്‍
അല്ലല്ല, നീ വിചാരിക്കുന്നതുപോലെ-
യല്ലെന്നു കാറ്റത്തിളകുന്നു ചില്ലകള്‍
എല്ലാറ്റിലും യുക്തി കാണുന്ന കണ്ണുകള്‍-
ക്കില്ലാതെപോ,യുള്ളു കാട്ടുന്ന ദര്‍ശനം
തൊട്ടടുത്തുള്ള പ്രസവവാര്‍ഡില്‍ സദാ
കുട്ടിക്കരച്ചില്‍ മുഴങ്ങുന്നതും കേട്ടു
പൊട്ടിത്തരിച്ചു നില്‍ക്കുന്നൊരീയമ്മയ്‌ക്കു
പുഷ്‌പിക്കുവാന്‍ മറ്റു കാരണം വേണമോ?
(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)
അസ്സലായി മാഷേ!
ReplyDeleteഎല്ലാറ്റിലും യുക്തി കാണുന്ന കണ്ണുകള്‍-
ReplyDeleteക്കില്ലാതെപോ,യുള്ളു കാട്ടുന്ന ദര്‍ശനം
നന്നായിരിക്കുന്നു ഈ രചന
തൊട്ടടുത്തുള്ള പ്രസവവാര്‍ഡില്‍ സദാ
ReplyDeleteകുട്ടിക്കരച്ചില്‍ മുഴങ്ങുന്നതും കേട്ടു
പൊട്ടിത്തരിച്ചു നില്‍ക്കുന്നൊരീയമ്മയ്‌ക്കു
പുഷ്‌പിക്കുവാന്‍ മറ്റു കാരണം വേണമോ..
അല്ലല്ല, നീ വിചാരിക്കുന്നതുപോലെ-
ReplyDeleteയല്ലെന്നു കാറ്റത്തിളകുന്നു ചില്ലകള്‍
.. aasamsakal
മാതൃഭൂമിയിൽ ആദ്യം വായിച്ചു. ഇപ്പോഴിവിടെയും.
ReplyDeleteനല്ല കവിത. വളരെയിഷ്ടമായി.
ആശംസകൾ
കാലമകാലം, ഇതു കന്നി, യെങ്കിലും
ReplyDeleteമാവെന്തിതിങ്ങനെ പൂത്തുപോയ്? ആയതും
ഈയൊരേ ചില്ലയില്‍ മാത്രമായ്, ആദ്യമായ്
കാരണമില്ലാത്ത കാര്യമായ്, ചോദ്യമായ്?
good
ആസ്വദിക്കുന്നു, നല്ല വരികള്‍
ReplyDeletewww.ilanjipookkal.blogspot.com